Month: നവംബർ 2023

ഒന്നു മതി

മാർച്ചിലെ ഒരു വാരാന്ത്യത്തിൽ, യേശു അവരുടെ സഹോദരൻ ലാസറിനൊപ്പം (യോഹന്നാൻ 11:5) സ്‌നേഹിച്ച ബഥാന്യയിലെ സഹോദരിമാരായ മറിയയുടെയും മാർത്തയുടെയും വിഷയത്തിൽ ഞാൻ ഒരു റിട്രീറ്റ് സംഘടിപ്പിച്ചു. ഞങ്ങൾ ഇംഗ്ലീഷ് തീരപ്രദേശത്ത് ഒരു വിദൂര സ്ഥലത്തായിരുന്നു. അവിടെ അപ്രതീക്ഷിതമായി മഞ്ഞുവീഴ്ചയുണ്ടായപ്പോൾ, ഒരുമിച്ചുള്ള ഒരു അധിക ദിവസം മറിയയെപ്പോലെ ക്രിസ്തുവിന്റെ കാൽക്കൽ ഇരുന്ന് പരിശീലിക്കാമെന്ന് പങ്കെടുത്തവരിൽ പലരും അഭിപ്രായപ്പെട്ടു. അവർ ''ഒന്നു മതി'' (ലൂക്കൊസ് 10:42) യേശു മാർത്തയോട് സ്‌നേഹപൂർവ്വം പറഞ്ഞു. തന്നോട് അടുക്കാനും തന്നിൽ നിന്നു പഠിക്കാനും അവൾ തയ്യാറാകണമായിരുന്നു.

യേശു മാർത്തയുടെയും മറിയയുടെയും ലാസറിന്റെയും വീട് സന്ദർശിച്ചപ്പോൾ, അവൻ വരുന്നുണ്ടെന്ന് മാർത്തയ്ക്ക്  മുൻകൂട്ടി അറിയുമായിരുന്നില്ല, അതിനാൽ അവനെയും അവന്റെ ശിഷ്യന്മാരെയും ശുശ്രൂഷിക്കാനുള്ള ഒരുക്കങ്ങളിൽ സഹായിക്കാത്തതിൽ മറിയയോട് അവൾ എങ്ങനെ അസ്വസ്ഥയാകുമെന്ന് നമുക്ക് മനസ്സിലാക്കാം. എന്നാൽ യഥാർത്ഥത്തിൽ പ്രധാനമായത് അവൾ കാണാതെ പോയി-യേശുവിൽ നിന്ന് പഠിക്കുക എന്നത്. തന്നെ ശുശ്രൂഷിക്കാൻ ആഗ്രഹിച്ചതിന് ക്രിസ്തു അവളെ ശകാരിക്കുകയായിരുന്നില്ല, മറിച്ച് അവൾക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യം നഷ്ടപ്പെടുന്നുവെന്ന് ഓർമ്മിപ്പിക്കുകയായിരുന്നു.

തടസ്സങ്ങൾ നമ്മെ അലോസരപ്പെടുത്തുകയോ അല്ലെങ്കിൽ നാം നിറവേറ്റാൻ ആഗ്രഹിക്കുന്ന പല കാര്യങ്ങളെക്കുറിച്ച് അമിതഭാരം തോന്നുകയോ ചെയ്യുമ്പോൾ, ജീവിതത്തിൽ ശരിക്കും പ്രാധാന്യമുള്ളത് എന്താണെന്ന് നമുക്ക് സ്വയം ഓർമ്മിപ്പിക്കാൻ കഴിയും. യേശുവിന്റെ കാൽക്കൽ ഇരിക്കുന്നതായി ചിത്രീകരിച്ചുകൊണ്ട് നാം വേഗത കുറയ്ക്കുമ്പോൾ, അവന്റെ സ്‌നേഹവും ജീവിതവും കൊണ്ട് നമ്മെ നിറയ്ക്കാൻ അവനോട് നമുക്ക് ആവശ്യപ്പെടാം. അവന്റെ പ്രിയ ശിഷ്യൻ ആയിരിക്കുന്നതിൽ നമുക്ക് ആനന്ദിക്കാം.

പാപങ്ങളെ ഇനി ഓർക്കയില്ല

ഞാൻ ഒരിക്കലും ഐസ് കണ്ടിട്ടില്ല. പക്ഷെ എനിക്കത് അനുഭവപ്പെട്ടി. ഞാൻ ഓടിച്ചിരുന്ന പിക്കപ്പിന്റെ -എന്റെ മുത്തച്ഛന്റേത്- പിൻഭാഗം മീൻവാലുപോലുള്ളതാണ്. ഒരു പുളച്ചിൽ, രണ്ട്, മൂന്ന് - ഞാൻ വായുവിലൂടെ, പതിനഞ്ച് അടി താഴ്ചയിലേക്കു വീണു. ഞാൻ മരിക്കാൻ പോകുന്നില്ലെങ്കിൽ ഇത് ഗംഭീരമായിരിക്കുന്നു ഞാൻ ചിന്തിച്ചത് ഓർക്കുന്നു. ഒരു നിമിഷത്തിനുശേഷം, ട്രക്ക് കുത്തനെയുള്ള ചരിവിലൂടെ താഴേക്ക് ഉരുണ്ടു. തകർന്ന ക്യാബിൽ നിന്ന് ഞാൻ പരിക്കേല്ക്കാതെ ഇഴഞ്ഞു പുറത്തുവന്നു.

1992 ഡിസംബറിലെ ആ പ്രഭാതത്തിൽ ട്രക്ക് പൂർണ്ണമായും തകർന്നുപോയി. ദൈവം എന്നെ രക്ഷിച്ചു. എന്നാൽ എന്റെ മുത്തച്ഛന്റെ കാര്യമോ? അദ്ദേഹം എന്ത് പറയും? സത്യത്തിൽ, അദ്ദേഹം ട്രക്കിനെക്കുറിച്ച് ഒരക്ഷരം പോലും പറഞ്ഞില്ല. ശകാരമോ തിരിച്ചടവ് പദ്ധതിയോ ഒന്നുമില്ല. ക്ഷമ മാത്രം. എനിക്ക് കുഴപ്പമില്ലല്ലോ എന്നു പറഞ്ഞ് മുത്തച്ഛന്റെ ഒരു ചിരിയും.

എന്റെ മുത്തച്ഛന്റെ കൃപ യിരെമ്യാവ് 31-ലെ ദൈവകൃപയെ ഓർമ്മിപ്പിക്കുന്നു. അവിടെ, അവരുടെ വമ്പിച്ച പരാജയങ്ങൾക്കിടയിലും, ദൈവം തന്റെ ജനവുമായി പുനഃസ്ഥാപിക്കപ്പെട്ട ബന്ധം വാഗ്ദാനം ചെയ്യുന്നു, “ഞാൻ അവരുടെ അകൃത്യം മോചിക്കും; അവരുടെ പാപം ഇനി ഓർക്കയും ഇല്ല’’ (വാ. 34).

ഞാൻ അദ്ദേഹത്തിന്റെ ട്രക്ക് തകർത്തത് എന്റെ മുത്തച്ഛൻ ഒരിക്കലും മറന്നിട്ടില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. പക്ഷേ, ഇവിടെ ദൈവം ചെയ്യുന്നതുപോലെ അവൻ പ്രവർത്തിച്ചു - അത് ഓർക്കാതെ, എന്നെ ലജ്ജിപ്പിക്കാതെ, ഞാൻ ശരിയായ കടം വീട്ടാൻ ഒരു ജോലി എന്നെക്കൊണ്ടു ചെയ്യിപ്പിക്കാതെ. ദൈവം പറയും പോലെ, ഞാൻ ചെയ്ത വിനാശകരമായ കാര്യം ഒരിക്കലും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ, എന്റെ മുത്തച്ഛൻ അത് ഇനി ഓർക്കാതിരിക്കാൻ തീരുമാനിച്ചു.

ഒരു കാർഡും പ്രാർത്ഥനയും

അടുത്തിടെ വിധവയായ സ്ത്രീ ആശങ്കാകുലയായി. ഒരു ഇൻഷുറൻസ് പോളിസിയിൽ നിന്ന് പണം ലഭിക്കാൻ, ഭർത്താവിന്റെ ജീവൻ അപഹരിച്ച അപകടത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ അവൾക്ക് ആവശ്യമായിരുന്നു. ഒരു പോലീസ് ഓഫീസറുമായി അവൾ സംസാരിക്കുകയും അവളെ സഹായിക്കാമെന്ന് അദ്ദേഹം പറയുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ ബിസിനസ് കാർഡ് അവളുടെ കൈയിൽനിന്നു നഷ്ടപ്പെട്ടു. അതുകൊണ്ട് അവൾ പ്രാർത്ഥിച്ചു, സഹായത്തിനായി ദൈവത്തോട് അപേക്ഷിച്ചു. കുറെ സമയത്തിനു ശേഷം, അവൾ അവളുടെ പള്ളിയിലെത്തുകയും ഒരു ജനാലയ്ക്കരികിലൂടെ നടന്നപ്പോൾ ഒരു ജനാലപ്പടിയിൽ ഒരു കാർഡ് ഇരിക്കുന്നതു കാണുകയും ചെയ്തു - അത് ആ പോലീസുകാരന്റെ കാർഡ് ആയിരുന്നു. അത് എങ്ങനെ അവിടെയെത്തിയെന്ന് അവൾക്ക് അറിയില്ലായിരുന്നു, പക്ഷേ എന്തുകൊണ്ട് എന്നവൾക്കറിയാമായിരുന്നു. 

അവൾ പ്രാർത്ഥനയെ ഗൗരവമായി എടുത്തു. എന്തുകൊണ്ട് പാടില്ല? ദൈവം നമ്മുടെ അപേക്ഷകൾ ക്രേൾക്കുന്നു എന്ന് തിരുവെഴുത്ത് പറയുന്നു. ''കർത്താവിന്റെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ പ്രാർത്ഥനെക്കും തുറന്നിരിക്കുന്നു'' പത്രൊസ് എഴുതി (1 പത്രൊസ് 3:12).

ദൈവം പ്രാർത്ഥനയോട് പ്രതികരിച്ചതിന്റെ ധാരാളം ഉദാഹരണങ്ങൾ ബൈബിൾ നൽകുന്നു. ഒരാൾ യെഹൂദാ രാജാവായ ഹിസ്‌കീയാവാണ്, അവൻ രോഗിയായി. താൻ മരിക്കാൻ പോകുകയാണെന്ന് യെശയ്യാവ് എന്ന പ്രവാചകനിൽ നിന്ന് അവന് സന്ദേശം ലഭിച്ചിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് രാജാവിന് അറിയാമായിരുന്നു: അവൻ “യഹോവയോടു പ്രാർത്ഥിച്ചു’’ (2 രാജാക്കന്മാർ 20:2). ഉടനെ, ദൈവം യെശയ്യാവിനോട് രാജാവിന് തന്നിൽ നിന്നുള്ള ഈ സന്ദേശം നൽകാൻ പറഞ്ഞു: “ഞാൻ നിന്റെ പ്രാർത്ഥന കേട്ടു’’ (വാ. 5). ഹിസ്‌കീയാവിനു പതിനഞ്ചു വർഷം കൂടി ആയുസ്സ് നീട്ടിക്കിട്ടി.

ദൈവം എല്ലായ്‌പ്പോഴും പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നത് ഒരു ജാലകപ്പടിയിലെ കാർഡ് പോലെയല്ല. എന്നാൽ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ, നമ്മൾ ഒറ്റയ്ക്ക് അവയെ അഭിമുഖീകരിക്കേണ്ടതില്ലെന്ന് അവൻ ഉറപ്പുനൽകുന്നു. ദൈവം നമ്മെ കാണുന്നു, അവൻ നമ്മോടൊപ്പമുണ്ട് - നമ്മുടെ പ്രാർത്ഥനകളിൽ ശ്രദ്ധാലുവാണ്.

യേശുവിനോടു പറ്റിനിൽക്കുക

ഓഫീസ് കെട്ടിടത്തിന്റെ പടിക്കെട്ടിൽ വെച്ച് തലകറക്കം എന്നെ ബാധിച്ചു. പടികൾ കറങ്ങുന്നതായി തോന്നിയതിനാൽ അമിതഭാരത്താൽ ഞാൻ കൈവരിയിൽ മുറുകെപ്പിടിച്ചു. എന്റെ ഹൃദയമിടിപ്പ് കൂടുകയും കാലുകൾ വിറയ്ക്കുകയും ചെയ്തപ്പോൾ, ഞാൻ കൈവരിയോടു ചാരി. അതിന്റെ ബലത്തിന് നന്ദി പറഞ്ഞു. വൈദ്യപരിശോധനയിൽ എനിക്ക് അനീമിയ ഉണ്ടെന്ന് കണ്ടെത്തി. അതു ഗുരുതരമല്ലെങ്കിലും എന്റെ അവസ്ഥ പരിഹരിച്ചുവെങ്കിലും, ആ ദിവസം എനിക്ക് എത്രമാത്രം ബലഹീനത അനുഭവപ്പെട്ടുവെന്നത് ഞാൻ ഒരിക്കലും മറക്കില്ല.

അതുകൊണ്ടാണ് യേശുവിനെ തൊട്ട സ്ത്രീയെ ഞാൻ ബഹുമാനിക്കുന്നത്. അവൾ ബലഹീനമായ അവസ്ഥയിൽ ആൾക്കൂട്ടത്തിനിടയിലൂടെ നീങ്ങുക മാത്രമല്ല, അവനെ സമീപിക്കാനുള്ള സാഹസത്തിൽ അവൾ വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു (മത്തായി 9:20-22). അവൾക്ക് ഭയപ്പെടാൻ നല്ല കാരണമുണ്ടായിരുന്നു: യെഹൂദ നിയമം അവളെ അശുദ്ധിയായി മുദ്രകുത്തിയിരുന്നു. മറ്റുള്ളവരുടെ മുമ്പിൽ അവളുടെ അശുദ്ധി തുറന്നുകാട്ടുന്നതിലൂടെ അവൾക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമായിരുന്നു (ലേവ്യപുസ്തകം 15:25-27). പക്ഷെ അവന്റെ വസ്ത്രം മാത്രം ഒന്നു തൊട്ടാൽ എനിക്കു സൗഖ്യം വരും എന്ന ചിന്ത അവളെ മുന്നോട്ട് നയിച്ചു. മത്തായി 9:21-ൽ 'തൊടുക' എന്ന് വിവർത്തനം ചെയ്തിരിക്കുന്ന ഗ്രീക്ക് പദത്തിന് കേവലം സ്പർശനമല്ല, മറിച്ച് 'മുറുകെ പിടിക്കുക' അല്ലെങ്കിൽ 'സ്വയം ബന്ധിപ്പിക്കുക' എന്നതിന്റെ ശക്തമായ അർത്ഥമുണ്ട്. ആ സ്ത്രീ യേശുവിനെ മുറുകെ പിടിച്ചു. അവൻ അവളെ സുഖപ്പെടുത്തുമെന്ന് അവൾ വിശ്വസിച്ചു.

ആൾക്കൂട്ടത്തിനിടയിൽ, ഒരു സ്ത്രീയുടെ നിരാശാജനകമായ വിശ്വാസം യേശു കണ്ടു. നാമും വിശ്വാസത്താൽ സാഹസികമായി പുറപ്പെടുകയും നമ്മുടെ ആവശ്യങ്ങളിൽ ക്രിസ്തുവിനോട് പറ്റിനിൽക്കുകയും ചെയ്യുമ്പോൾ, അവൻ നമ്മെ സ്വാഗതം ചെയ്യുകയും നമ്മുടെ സഹായത്തിനായി വരികയും ചെയ്യുന്നു. തിരസ്‌കരണത്തെയോ ശിക്ഷയെയോ ഭയപ്പെടാതെ നമുക്ക് നമ്മുടെ കഥ അവനോട് പറയാൻ കഴിയും. യേശു ഇന്ന് നമ്മോട് പറയുന്നു, “എന്നോട് പറ്റിനിൽക്കുക.’’

ഭാഗ്യ ബൂട്ട്‌സ്

താമസിച്ചുപോയിരുന്നു. ടോമിന് തന്റെ കോംബാറ്റ് ബൂട്ടുകൾക്ക് താഴെ “ക്ലിക്ക്’’ ശബ്ദം അനുഭവപ്പെട്ടു. സ്വാഭാവികമായി, പെട്ടെന്ന് അഡ്രിനാലിൻ ശരീരത്തിൽ നിറയുകയും ടോം മുകളിലേക്കു ചാടുകയും ചെയ്തു. ഭൂമിക്കടിയിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചില്ല. പിന്നീട് സ്‌ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്ന സംഘം ഭൂമിക്കടിയിൽ 36 കിലോഗ്രാം ഉഗ്ര സ്‌ഫോടകശേഷിയുള്ള വസ്തുക്കൾ കണ്ടെത്തി നിർവീര്യമാക്കി. ആ ബൂട്ടുകൾ തേഞ്ഞുതീരുന്നതുവരെ ടോം അവ ധരിച്ചു. “എന്റെ ഭാഗ്യ ബൂട്ടുകൾ,’’ എന്നാണവൻ അവയെ വിളിക്കുന്നത്.

തന്റെ രക്ഷപ്പെലിന്റെ ഓർമ്മയ്ക്കായി ടോം ആ ബൂട്ടുകളെ മുറുകെപ്പിടിച്ചിരിക്കാം. എന്നാൽ വസ്തുക്കളെ ''ഭാഗ്യം'' ആയി കണക്കാക്കാനോ അവയ്ക്ക് ''അനുഗൃഹീതം'' എന്ന കൂടുതൽ ആത്മീയ ലേബൽ നൽകാനോ ആളുകൾ പലപ്പോഴും പ്രലോഭിപ്പിക്കപ്പെടുന്നു. നാം ഒരു വസ്തുവിനെ-ഒരു ചിഹ്നത്തെപ്പോലും-ദൈവത്തിന്റെ അനുഗ്രഹത്തിന്റെ ഉറവിടമായി കണക്കാക്കുമ്പോൾ അപകടം വരുന്നു.

യിസ്രായേല്യർ ഇത് കഠിനമായ രീതിയിൽ പഠിച്ചു. ഫെലിസ്ത്യ സൈന്യം അവരെ യുദ്ധത്തിൽ പരാജയപ്പെടുത്തിയിരുന്നു. യിസ്രായേൽ പരാജയം അവലോകനം ചെയ്തപ്പോൾ, “യഹോവയുടെ നിയമ പെട്ടകം’’ യുദ്ധമുന്നണിയിലേക്ക് കൊണ്ടുപോകാൻ ഒരാൾ ചിന്തിച്ചു (1 ശമൂവേൽ 4:3). അതൊരു നല്ല ആശയമായി എല്ലാവർക്കും തോന്നി (വാ. 6-9). എല്ലാത്തിനുമുപരി, ഉടമ്പടിയുടെ പെട്ടകം ഒരു വിശുദ്ധ വസ്തുവായിരുന്നു.

എന്നാൽ യിസ്രായേല്യർക്ക് തെറ്റായ വീക്ഷണമാണുണ്ടായിരുന്നത്. അവർക്ക് വിജയം നൽകാൻ പെട്ടകത്തിന് കഴിഞ്ഞില്ല. ഏകസത്യദൈവത്തിന്റെ സാന്നിധ്യത്തിനുപകരം ഒരു വസ്തുവിൽ വിശ്വാസം അർപ്പിച്ച് യിസ്രായേല്യർ അതിലും മോശമായ തോൽവി ഏറ്റുവാങ്ങി, ശത്രു പെട്ടകം പിടിച്ചെടുത്തു (വാ. 10-11).

ദൈവത്തിന്റെ നന്മയ്ക്കായി പ്രാർത്ഥിക്കാനോ നന്ദി പറയാനോ നമ്മെ ഓർമ്മിപ്പിക്കുന്ന ഓർമ്മക്കുറിപ്പുകൾ നല്ലതാണ്. എന്നാൽ അവ ഒരിക്കലും അനുഗ്രഹത്തിന്റെ ഉറവിടമല്ല. അതു ദൈവമാണ്-ദൈവം മാത്രം.